മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ നീരജ് ശേഖര്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകന്‍ നീരജ് ശേഖര്‍ ബിജെപിയില്‍ ചേര്‍ന്നു.രാജ്യസഭ എംപി സ്ഥാനവും സമാജ്വാദി പാര്‍ട്ടി അംഗത്വവും ഇന്നലെ രാജിവച്ച ശേഷമാണ് ഇന്ന് ബിജെപിയില്‍ അംഗത്വമെടുത്തത്.

താന്‍ രാജിവച്ച ഒഴിവിലേക്ക് യുപിയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുപിയിലെ ബല്ലിയ മണ്ഡലത്തില്‍ നിന്ന് 2007 ലും 2009 ലും ലോക്‌സഭയിലേക്ക് ജയിച്ച നീരജ് ശേഖര്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. പിന്നീട് സമാജ്വാദി പാര്‍ട്ടി ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുകയായിരുന്നു.

Top