പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇസ്ലമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകന്‍ കാസിം ഗിലാനിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയേയും കാസിം കുറ്റപ്പെടുത്തി. ‘ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി. നിങ്ങള്‍ വിജയകരമായി എന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കി. അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്’ കാസിം ഗിലാനി കുറിച്ചു.

പ്രധാനമന്ത്രിയായിരിക്കെ വിദേശ രാജ്യങ്ങള്‍ നല്‍കിയ ഔദ്യോഗിക സമ്മാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ ഗിലാനിക്ക് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകേണ്ടി വന്നിരുന്നു. അതേസമയം, പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരം തന്നെയാണ് ഇന്ന് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്.

Top