മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂഡല്‍ഹി: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയ, കോവിഡ് എന്നിവയെ തുടര്‍ന്നു ചികിത്സയിലുള്ള മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പ്രണബ് മുഖര്‍ജിയുടെ തലച്ചോറില്‍ രക്തം കട്ട പിടിച്ചത് കഴിഞ്ഞ ദിവസം വിജയകരമായി നീക്കിയിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയില്ലെന്നാണു മെഡിക്കല്‍ ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയിലെ സൈനിക റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രണബ് കഴിയുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മുന്‍ രാഷ്ട്രപതിയുടെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അതീവ ഗുരുതരമായ നില തുടരുകയാണെന്നും ഡോക്ടര്‍മാരും അറിയിച്ചു.

Top