ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി : ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ (89) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയും പനിയും മൂലം ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൂനെയിലെ ഭാരതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയാണ് പ്രതിഭാ പാട്ടീല്‍. 2007 മുതല്‍ 2012 വരെയുള്ള കാലത്തായിരുന്നു രാഷ്ട്രപതി സ്ഥാനത്തുണ്ടായിരുന്നത്.

Top