ബ്രസീല്‍ മുന്‍ പ്രസിഡന്റായ ലുലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്

ബ്രസീലിയ:ബ്രസീല്‍ മുന്‍ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ലുല ഡ സില്‍വയുടെ അധികാര മോഹങ്ങള്‍ക്ക് വന്‍ തിരിച്ചടി. ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ലുലയ്ക്ക് ഇലക്ടോറിയല്‍ കോടതി വിലക്കേര്‍പ്പെടുത്തി. ഇതോടെ ലുലയുടെ ഭാവിയും ഇരുളടഞ്ഞിരിക്കുകയാണ്.

ഇലക്ടോറിയല്‍ കോടതിയില്‍ മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ലുലയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് തീരുമാനം വന്നത്. ലുലയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് അഞ്ച് ജസ്റ്റീസുമാരാണ് വോട്ട് ചെയ്തത്. ഒരാള്‍ മാത്രമാണ് ലുലയ്ക്ക് വോട്ട് രേഖപ്പെടുത്തിയത്.

അഴിമതി കേസില്‍ 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ലുല ജയിലില്‍ കഴിയുകയാണ്. ലുല മത്സരിക്കണമെന്നാവശ്യപ്പെട്ട് 2000ലേറെ പേരാണ് അദ്ദേഹത്തിന്റെ മുഖം മൂടി ധരിച്ച് തലസ്ഥാനത്ത് പ്രകടനം നടത്തിയത്.

Top