ഡിവൈഎഫ്‌ഐ മടിച്ചു നിന്നിടത്താണ് കോണ്‍ഗ്രസ് തന്റേടത്തോടെ ഇറങ്ങിയത്, ജോജു ചുമ്മാ ഷോ; പി.സി ജോര്‍ജ്

കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ വഴിതടയല്‍ സമരത്തെ പിന്തുണച്ച് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്. കോണ്‍ഗ്രസുകാര്‍ തന്റേടമുള്ള ഒരു സമരം നടത്തിയതിന് നമ്മള്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അവരിങ്ങനെ ഒന്നും മുന്‍പ് ചെയ്തിട്ടില്ല. ഇതിനെ അംഗീകരിച്ചേ പറ്റൂ. ജോജു ചുമ്മാ ഷോ ഇറക്കാന്‍ വന്നതാണെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ജോജു വട്ട് കാണിച്ചെന്ന് പറഞ്ഞ് എല്ലാ താരങ്ങളും അങ്ങനെയൊന്നുമല്ല. എനിക്ക് ജോജുവിനെ പരിചയമില്ല. ഇയാള്‍ മാളയില്‍ സിപിഎമ്മിന് വേണ്ടി മത്സരിക്കാന്‍ പോകുന്നെന്നൊക്കെ മുന്‍പ് കേട്ടിരുന്നു. അയാള്‍ ചുമ്മാ ആളാകാന്‍ ഷോ ഇറക്കിയതാണ്. കോണ്‍ഗ്രസുകാര്‍ ആദ്യമായിട്ടാണ് തന്റേടമുള്ള ഒരു സമരം ചെയ്യുന്നത്. അതിന് അഭിനന്ദിക്കുന്നു.

ഗാന്ധി ചെയ്തതും തെറ്റാണെന്നാണോ ജോജു പറയുന്നത്. അന്നത്തെക്കാളും ശക്തമായ കാലമാണ് ഇത്. എന്തിനും ഏതിനും മിണ്ടുന്ന ഡിവൈഎഫ്‌ഐ പോലും ഇക്കാര്യത്തില്‍ അത്ര പ്രാധാന്യത്തോടെ വന്നില്ല. കാരണം അവര്‍ക്ക് അറിയാം, സമരം വേണം. ശക്തമായി ഇനിയും പ്രതിഷേധിക്കണമെന്ന് ജോര്‍ജ് വ്യക്തമാക്കി.

Top