മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി

ന്യൂഡല്‍ഹി: കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍. അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെന്നും പരിശോധന ഫലം നെഗറ്റീവാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് പനിയും നെഞ്ചു വേദനയും കാരണം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. പനിയുടെ കാരണം എന്താണെന്ന് പരിശോധിച്ചു വരികയാണെന്നും മന്‍മോഹന്‍സിംഗ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അല്ലെന്നും അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യവാസ്ഥയിലാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top