കശ്മീരിലെ പിഡിപി മുന്‍ നേതാവ് ഗുലാം നബി പട്ടേലിനെ ഭീകരര്‍ വെടിവച്ചുകൊന്നു

gulam

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പിഡിപി മുന്‍ നേതാവിനെ ഭീകരര്‍ വെടിവച്ചുകൊന്നു. പിഡിപി പുല്‍വാമ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഗുലാം നബി പട്ടേലാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം പുല്‍വാമയിലെ രാജ്പുര ചൗക്കിലായിരുന്നു സംഭവം.

സ്‌കോര്‍പിയോ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ ഗുലാം നബി പട്ടേലിന്റെ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു.

സംഭവ സമയം ഇവരും ഗുലാം നബി പട്ടേലിനൊപ്പം കാറിലുണ്ടായിരുന്നു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top