ലോക ക്രിക്കറ്റില്‍ വിരാട് കോലിയെ വെല്ലാന്‍ മറ്റൊരു താരമില്ലെന്ന് മുന്‍ പാക് നായകന്‍

കറാച്ചി: ഇന്ത്യന്‍ ഓപ്പണറായ രോഹിത് ശര്‍മയും കോലിക്കൊപ്പം എത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും കോലി തന്നെയാണ് നമ്പര്‍ വണ്‍ എന്ന് മുന്‍ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. പാക്കിസ്ഥാനെ 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിക്കൊടുത്ത താരമാണ് സര്‍ഫ്രാസ്.

വിക്കറ്റിന് പിന്നില്‍ നിന്ന് രോഹിത്തിന്റെയും കോലിയുടെയും ബാറ്റിംഗ് ഞാന്‍ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. രോഹത്തിന്റെ ബാറ്റിംഗും ടൈമിംഗും അപാരമാണ്. ടെസ്റ്റില്‍ രോഹിത്തിന് അധികം റണ്‍സ് നേടാനായിട്ടില്ലെങ്കിലും രോഹിത് മഹാനായ കളിക്കാരനാണ്. പക്ഷെ ഒന്നാം നമ്പര്‍ കളിക്കാരന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് വിരാട് കോലിയാണ്.

ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്തായതിന് ശേഷമാണ് സര്‍ഫ്രാസിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയത്. പിന്നീട് ടീമില്‍ നിന്നും പുറത്തായ സര്‍ഫ്രാസിനോട് ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ചാല്‍ ടീമിലേക്ക് പരിഗണിക്കാമെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ സര്‍ഫ്രാസ് നയിച്ച പാക്കിസ്ഥാന്‍ ടീം ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കീരിടം നേടിയിരുന്നു.

Top