പര്‍വേസ് മുഷറഫിന്റെ ആരോഗ്യനില ഗുരുതരം; വിദഗ്ധചികിത്സയ്ക്കായി ദുബായിലേക്ക് മാറ്റി

ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അപൂര്‍വരോഗബാധയെ തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി ദുബായിലെ ആശുപത്രിയിലേക്ക് മാറ്റി.

അമിലോയിഡോസിസ് എന്ന അപൂര്‍വരോഗത്തിന് ചികിത്സയിലായിരുന്ന മുഷറഫിനെ രോഗം വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ദുബായിലേക്ക് കൊണ്ടുപോയതെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ കൊല്ലം ഒക്ടോറില്‍ മുഷറഫിന്റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നതായി ഓള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് ചെയര്‍മാന്‍ ഡോ.മുഹമ്മദ് അംജദ് വെളിപ്പെടുത്തിയിരുന്നു.

Top