മുന്‍ പാക്ക് ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്-19 സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്-19 സ്ഥിരീകരിച്ചു.തൗഫീഖ് തന്നെയാണ് താന്‍ രോഗബാധിതനാണെന്ന കാര്യം അറിയിച്ചത്.

പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെ താരം സ്വയം പരിശോധനയ്ക്ക് തയ്യാറാവുകയായിരുന്നു. തുടര്‍ന്നാണ് കോവിഡ് ബാധിതനാണെന്ന് അറിഞ്ഞതെന്ന് ഒരു പാക് മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നു.

താരം ഇപ്പോള്‍ വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. അതേസമയം എവിടെ നിന്നാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

Top