പോണ്‍ താരത്തെ കശ്മീരി യുവാവാക്കി ചിത്രീകരിച്ചു; മുന്‍ പാക്ക് ഹൈക്കമ്മീഷണര്‍ക്ക് പൊങ്കാല

ഇസ്ലമാബാദ്: പോണ്‍ താരത്തെ കശ്മീരി യുവാവാക്കി ചിത്രീകരിച്ച ഇന്ത്യയിലെ മുന്‍ പാക്ക് ഹൈക്കമ്മീഷണര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പൊങ്കാല. അമേരിക്കന്‍ പോണ്‍താരം ജോണി സിന്‍സിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കാശ്മീരി യുവാവിന്റെ കാഴ്ച സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ നഷ്ടപ്പെട്ടെന്നും. ഇതിനെതിരെ പ്രതികരിക്കണമെന്നുമാണ് അബ്ദുള്‍ ബസീത് റീട്വീറ്റ് ചെയ്തത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജോണി സിന്‍സ് അഭിനയിച്ച പോണ്‍ ചിത്രത്തിലെ ഒരു രംഗമായിരുന്നു അത്. അബദ്ധം പറ്റിയതാണെന്ന് മനസിലാതോടെ അബ്ദുള്‍ ബസീത് ട്വീറ്റ് പിന്‍വലിച്ചു.പാക്കിസ്ഥാന്‍ മാദ്ധ്യമപ്രവത്തക നൈല ഇനായത്താണ് പാക്ക് ഹൈക്കമ്മീഷണര്‍ക്ക് പിണഞ്ഞ അബദ്ധം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. അബുദുള്‍ ബസീത് പങ്കുവച്ച ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും നൈല പങ്കുവച്ചിട്ടുണ്ട്.

കാശ്മീരിലെ അനന്ത്‌നാഗിലെ യൂസഫ് എന്ന യുവാവാണിതെന്നും അദ്ദേഹത്തിന്റെ കാഴ്ച സൈന്യത്തിന്റെ പെല്ലാറ്റാക്രമണത്തില്‍ നഷ്ടപ്പെട്ടെന്ന ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇത് യഥാര്‍ത്ഥത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അബ്ദുള്‍ ബസീത് റീട്വീറ്റ് ചെയ്തത്.

Top