ബിസിസിഐ കോഹ്‌ലിക്ക് നല്‍കുന്ന പിന്തുണ കൊണ്ട് മാത്രമാണ് മികച്ച താരമായത്: റസാഖ്

കറാച്ചി: കോഹ്‌ലിക്കെതിരെ വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. ബിസിസിഐയുടെ പിന്തുണകൊണ്ട് മാത്രമാണ് കോഹ്‌ലി മികച്ച താരമായതെന്നാണ് റസാഖ് പറഞ്ഞത്.

”കോഹ്‌ലി മികച്ച താരമാണെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ബിസിസിഐ താരത്തിന് നല്‍കികൊണ്ടിരിക്കുന്ന പിന്തുണകൊണ്ട് മാത്രമാണ് കോഹ്‌ലി മികച്ച താരമായത്. ഏതൊരു താരത്തിനും ഇത്തരമൊരു പിന്തുണ ആവശ്യമാണ്. കോലിയേക്കാള്‍ കഴിവുള്ള താരങ്ങള്‍ പാകിസ്ഥാനിലുണ്ട്. എന്നാല്‍ അവര്‍ക്ക് എവിടെയുമെത്താനാകുന്നില്ല. പിന്തുണ ലഭിക്കാത്തതിന്റെ പ്രശ്നമാണിത്. കോലിക്ക് ലഭിക്കുന്നത് പോലൊരു പിന്തുണ അവര്‍ക്ക് ലഭിക്കുകയാണെങ്കില്‍ ഈ താരങ്ങള്‍ ഉയരങ്ങള്‍ കീഴടക്കും.” റസാഖ് പറഞ്ഞു.

നേരത്തെയും അബ്ദുള്‍ റസാഖ് വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു.

Top