പാകിസ്താന്‍ ടീമിനെതിരെ പ്രതികരിച്ച് മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍

കറാച്ചി: പാകിസ്താനെതിരേ ആഞ്ഞടിച്ച് മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയോടു പത്തു വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയതിനാണ് അക്തര്‍ ടീമിനെ വിമര്‍ശച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പാക് ടീമിനെ താരം വിമര്‍ശിച്ചത്.

അതേസമയം ഫൈനലിലെത്തിയ ഇന്ത്യയെ താരം അഭിനന്ദിക്കുകയും ചെയ്തു.

സെമി ഫൈനല്‍ വരെയെത്തിയ പാകിസ്താന്‍ ടീമിന് ആദ്യം അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഫൈനല്‍ അര്‍ഹിക്കുന്നില്ല. ഫൈനലിലെത്തിയ ഇന്ത്യക്കു തന്റെ അഭിനന്ദനങ്ങളെന്നും അക്തര്‍ പറഞ്ഞു. ഈ ഇന്ത്യന്‍ ടീമിലെ നിരവധി പേര്‍ ഭാവിയര്‍ സീനിയര്‍ ടീമിനു വേണ്ടി കളിക്കും. അതേസമയം, സെമിയില്‍ പാകിസ്താന്റെ ഫീല്‍ഡിങ് പ്രകടനത്തെ ദയനീയമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂവെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

Top