മരംമുറിക്കാന്‍ മുന്‍ പ്രതിപക്ഷ നേതാവ് റവന്യൂ മന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് മരം മുറിക്കലിന് പ്രതിപക്ഷവും അനുമതി ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് നല്‍കിയ കത്ത് പുറത്തുവിട്ടു.

ചന്ദനം ഒഴികെയുള്ള റിസര്‍വ് ചെയ്യപ്പെട്ട മരങ്ങള്‍ വെട്ടാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്റെ കത്താണ് രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് കൈമാറിയത്. കല്‍പറ്റ കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് ടി.എം.ബേബിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാലകൃഷ്ണന്റെ കത്ത്.

 

Top