ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍ ഡാനിയല്‍ ഫ്‌ളിന്‍ വിരമിച്ചു

ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാനായ ഡാനിയല്‍ ഫ്‌ളിന്‍ കരിയര്‍ അവസാനിപ്പിച്ചു. ന്യൂസിലന്‍ഡിനു വേണ്ടി 49 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2008ല്‍ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ ആയിരുന്നു ഫ്‌ളിന്‍ ന്യൂസിലന്‍ഡിനായി അരങ്ങേറ്റം നടത്തിയത്. മൂന്ന് ഫോര്‍മാറ്റിലുമായി 1325 റണ്‍സ് ഫ്‌ളിന്‍ നേടിയിട്ടുണ്ട്.

ന്യൂസിലന്‍ഡിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഗംഭീര താരമാണ് ഫ്‌ളിന്‍. പക്ഷെ ദേശീയ ടീമില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ താരത്തിനായില്ല. 135 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഫ്‌ളിന്‍ 21 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 7815 റണ്‍സും അദ്ദേഹം നേടി. അവസാനമായി 2013ല്‍ ആണ് ന്യൂസിലന്‍ഡിനു വേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്.

Top