മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് സുഖംപ്രാപിക്കുന്നു

സിഡ്‌നി: ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് സുഖംപ്രാപിക്കുന്നു. സിഡ്‌നിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ താരത്തിന് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ക്രിക്കറ്റ് ലോകത്തിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത.

ഈ മാസാദ്യമാണ് ക്രിസ് കെയ്ന്‍സ് ഗുരുതരാവസ്ഥയിലായത്. ഇതിന് പിന്നാലെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. ശേഷം വിദഗ്ധ ചികില്‍സക്കായി സിഡ്‌നിയിലെ അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Top