ബില്‍ക്കിസ് ബാനു കേസ്; രാജ്യത്തെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിച്ചുവെന്ന് ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: ബില്‍ക്കിസ് ബാനു കേസിലെ സുപ്രീം കോടതി വിധി പ്രതികരണവുമായി മുന്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാന്‍.രാജ്യത്ത് നിയമവ്യവസ്ഥിയിലുള്ള വിശ്വാസം പതിരുമടങ്ങു വര്‍ധിക്കുന്നതാണ് സുപ്രിം കോടതി വിധിയെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. അവര്‍ അനുഭവിച്ച വേദനകളെ ഗുജറാത്ത് ഗവണ്‍മെന്റ് ലളിതവത്കരിച്ചു. പ്രതികളെ സംരക്ഷിക്കുന്ന നലപാടാണ് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയത്.

ഇപ്പോഴത്തെ സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് ഇടപെടാന്‍ കഴിയുന്നുവെന്ന വിധി വളരെ മാതൃകാപരമാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടാനുള്ള പ്രതീക്ഷയാണ് ഉള്ളതെന്നും ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി.

ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തില്‍ പെട്ടതാണെങ്കിലും സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് കോടതി പറഞ്ഞു. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സി.പി.ഐ.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്ത്രയും അടക്കംസമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്.

പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ് ശിക്ഷ വിധിക്കുന്നത്. കേസില്‍ പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി വിശദീകരണം ചോദിച്ചിരുന്നുപ്രതികള്‍ കുറ്റം ചെയ്ത രീതി ഭയാനകമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ് , ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. . സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

Top