വേൾഡ് മാസ്സ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ ഇരട്ട വെങ്കല മെഡൽ നേട്ടവുമായി മുൻ പിറവം എംഎൽഎ എംജെ ജേക്കബ്

ഫിൻലാൻഡിൽ വെച്ചു നടന്ന 2022 വേൾഡ് മാസ്സ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇരട്ട വെങ്കല മെഡൽ നേട്ടവുമായി മുൻ പിറവം എം.എൽ.എ എം.ജെ. ജേക്കബ്. 80 വയസ്സിനും 84 വയസ്സിനും ഇടയിലുള്ള പുരുഷൻമാരുടെ 80 മീറ്റർ, 200 മീറ്റർ ഹഡിൽസുകളിലാണ് മെഡൽ നേട്ടം.

1963 ൽ കേരളത്തിലെ ഏക സർവകലാശാലയായ കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹഡിൽസിൽ റെക്കോർഡ് വിജയത്തോടെ ഒന്നാം സ്ഥാനം നേടിയ എം.ജെ ജേക്കബ്, സീനിയർ സിറ്റിസൺസിനായുള്ള ഏഷ്യൻ മീറ്റിലും ലോക മീറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

ഏറ്റവും മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന അവാർഡ് രണ്ടു തവണ തിരുമാറാടി പഞ്ചായത്തിന് നേടിക്കൊടുത്ത പ്രസിഡണ്ടുകൂടിയാണ് അദ്ദേഹം. MLA എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. എം.എ, എൽ.എൽ.ബി ബിരുദധാരിയായ എം.ജെ ജേക്കബ് എപ്പോഴും പ്രകടിപ്പിക്കുന്ന കർമ്മോത്സുകതയും ആവേശവുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

Top