മുന്‍എംഎല്‍എ സികെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: സഹകരണ ക്ഷേമ നിധി ബോര്‍ഡ് വൈസ് ചെയര്‍മാനും കല്‍പ്പറ്റ മുന്‍ എംഎല്‍എയുമായ സി.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്. വയനാട് പൊഴുതന സ്വദേശികളായ സെയ്ഫുദീന്‍, ഭാര്യ ബാബിത, മകന്‍ മുഹമ്മദ് സഹല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്‍പ്പറ്റ പിണങ്ങോട് ജംഗ്ഷന് സമീപം വെച്ചാണ് അപകടമുണ്ടായത്.

സി കെ ശശീന്ദ്രന്‍ വാഹനത്തിലുണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ബാബിതയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിന് ശേഷം ഡ്രൈവര്‍ അച്യുതന്‍ സമീപത്തുള്ള കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലേക്ക് വാഹനം കയറ്റുകയായിരുന്നു.

 

Top