മുന്‍ എം.എല്‍.എ സി മോയിന്‍കുട്ടി അന്തരിച്ചു

കോഴിക്കോട്: മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിന്‍കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1996 ല്‍ കൊടുവള്ളിയില്‍ നിന്ന് ജയിച്ചു. 2001-2006, 2011-16 കാലത്തും തിരുവമ്പാടി മണ്ഡലത്തെ പ്രതിനിധീകരിച്ചു.

താമരശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം. കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

Top