മുന്‍ എംഎല്‍എ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991-1996 വരെ മലപ്പുറത്തുനിന്നുള്ള നിയമസഭാംഗമായിരുന്നു.

പ്രൊഫഷണല്‍ കോളേജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്. മൃതദേഹം രാവിലെ 10 മണി മുതല്‍ പള്ളിമുക്ക് യൂനുസ് കോളേജില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം വൈകിട്ട് നാലിന് കൊല്ലൂര്‍വിള ജുമാ മസ്ജിദില്‍ നടക്കും.

Top