മുന്‍ ലോകസുന്ദരി മത്സരാര്‍ഥി ഷെരിക ഡി അര്‍മാസ് അന്തരിച്ചു

മോണ്ടേവിഡിയോ: 2015ല്‍ നടന്ന ലോകസുന്ദരി മത്സരത്തില്‍ ഉറുഗ്വായെ പ്രതിനിധീകരിച്ച ലോകസുന്ദരി മത്സരാര്‍ഥി ഷെരിക ഡി അര്‍മാസ്(26) അന്തരിച്ചു.സെര്‍വികല്‍ കാന്‍സറിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കീമോതെറാപ്പി, റേഡിയോതെറാപ്പി ചികിത്സ തേടിയിരുന്നു. ഷെരിക മരിച്ച വിവരം സഹോദരനാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അര്‍ബുദം ബാധിച്ച കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാഗമായും ഷെരിക പ്രവര്‍ത്തിച്ചിരുന്നു.

2015ല്‍ ചൈനയില്‍ നടന്ന ലോകസുന്ദരി ചാമ്പ്യന്‍ഷിപ്പില്‍ അവസാന 30 പേരില്‍ ഷെരിക ഇടംനേടിയിരുന്നു. ഷെരികയുടെ മരണത്തില്‍ നിലവിലെ മിസ് ഉറുഗ്വേ കാര്‍ല റൊമേറോ അനുശോചിച്ചു. തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് ഷെരികയെ അവര്‍ വിശേഷിപ്പിച്ചത്.

Top