ഡല്‍ഹി തെരഞ്ഞെടുപ്പ്: രാജ്കുമാര്‍ ചൗഹാന്‍ ബിജെപി വിട്ടു; വീണ്ടും കോണ്‍ഗ്രസിലേയ്ക്ക്

ന്യൂഡല്‍ഹി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന രാജ്കുമാര്‍ ചൗഹാന്‍ ബിജെപി വിട്ടു. ബുധനാഴ്ചയാണ് ചൗഹാന്‍ പാര്‍ട്ടി വിട്ടത്. ഡല്‍ഹിയി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാക്കളുടെ ഈ കളം മാറ്റം ബിജെപിയ്ക്ക് തല വേദനയായിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ പ്രമുഖ ദളിത് മുഖമായിരുന്ന രാജ്കുമാര്‍ ചൗഹാന്‍ കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.

കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജ്കുമാര്‍ ചൗഹാന്‍ ബിജെപി വിട്ടത്.

താന്‍ നിരവധി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. തന്നെ മന്ത്രിയാക്കിയത് സോണിയാ ഗാന്ധിയാണ്. തന്റെ രാഷ്ട്രീയ ജീവിതം അവര്‍ തന്നതാണെന്നും ചൗഹന്‍ പറഞ്ഞു.

സോണിയയെ കാണാന്‍ പോവുന്നതിന് മുമ്പ് തന്നെ ബിജെപിയോട് താന്‍ പറഞ്ഞിരുന്നു എന്നെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കരുതെന്ന്. സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്നും രാജ്കുമാര്‍ ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

Top