മുഖ്യമന്ത്രിസ്ഥാനത്തിന് വനിതാസംവരണം വേണമെന്ന ചില കേന്ദ്രങ്ങളുടെ ആവശ്യത്തോട് യോജിപ്പില്ല: ജി. സുധാകരന്‍

മാവേലിക്കര: മുഖ്യമന്ത്രി സ്ഥാനത്തിന് വനിതാസംവരണം വേണമെന്ന ചില കേന്ദ്രങ്ങളുടെ ആവശ്യത്തോട് യോജിപ്പില്ലെന്ന് മുന്‍മന്ത്രി ജി. സുധാകരന്‍.ചില വ്യക്തികളെ കണ്ടുകൊണ്ടാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നത്.

മതിയായ യോഗ്യതയുളള വനിതകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.ആധാരമെഴുത്ത് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സമ്മേളനം മാവേലിക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി. സുധാകരന്‍.

Top