മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു

ആലപ്പുഴ : മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു. 89 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍ നടക്കും.

1970 ല്‍ പന്തളം മണ്ഡലത്തില്‍ നിന്നുമാണ് ആദ്യം നിയമസഭയില്‍ എത്തുന്നത്. 1977 ല്‍ വീണ്ടും പന്തളത്തു നിന്ന് നിയമസഭയിലെത്തി. പി.കെ. വാസുദേവന്‍ നായരുടെ മന്ത്രിസഭയില്‍ ഹരിജന, സാമൂഹികക്ഷേമ മന്ത്രിയായി. പട്ടികജാതിക്കാര്‍ക്ക് പിഎസ്സി അപേക്ഷാഫോം സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യന്‍കാളി പ്രതിമ സ്ഥാപിച്ചതും കാളാശേരി മന്ത്രിയായിരിക്കെയാണ്.

1930 മാര്‍ച്ച് 8-ന് കുഞ്ചന്‍ വൈദ്യരുടെയും ചീരയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലായിരുന്നു ജനനം.

Top