മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലം അന്തരിച്ചു

കോഴിക്കോട്: കെ.കരുണാകരന്‍ മന്ത്രിസഭയിലെ സഹകരണ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലം അന്തരിച്ചു. 92 വയസായിരുന്നു.

1982 ലാണ് കെ.കരുണാകരന്‍ മന്ത്രിസഭയില്‍ എം കമലം സഹകരണ മന്ത്രിയായിരുന്നത്. അടിയന്തരാവസ്ഥയിലും വിമോചനസമരത്തിലും ജയില്‍വാസം അനുഷ്ഠിച്ചു. സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചു. സംസ്‌കാരം വൈകിട്ട് 5.30 ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

Top