മണിപ്പൂര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മണിപ്പൂര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തോജം ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് ആണ് അദ്ദേഹത്തെ അംഗത്വം നല്‍കി സ്വീകരിച്ചത്.

പാര്‍ട്ടിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് കൂടുമാറ്റം. എംഎല്‍എ സ്ഥാനം അടക്കം രാജി വെച്ചാണ് ഗോവിന്ദാസ് ബിജെപിയില്‍ ചേര്‍ന്നത്. മണിപ്പൂര്‍ ഇടക്കാല അധ്യക്ഷനായി കോണ്‍ഗ്രസ് ഹൈക്കമാന്റ് ലോകേന്‍ സിങിനെ അടുത്തിടെ നിയമിച്ചിരുന്നു.

 

Top