മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ ഗൗര്‍ അന്തരിച്ചു.89 വയസ്സായിരുന്നു. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

മധ്യപ്രദേശിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം ഗോവിന്ദപുര മണ്ഡലത്തില്‍നിന്ന് 10 തവണ നിയമസഭയിലെത്തി. 1999 മുതല്‍ 2003 വരെ നിയമസഭ പ്രതിപക്ഷ നേതാവായിരുന്നു.

2004 ഓഗസറ്റ് 23 മുതല്‍ 2005 നവംബര്‍ വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് 2018-ല്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നു.

Top