മുന്‍ സി.പി.എം എം.പി ജ്യോതിര്‍മയി സിക്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും പശ്ചിമ ബംഗാള്‍ മുന്‍ സി.പി.എം എം.പിയുമായിരുന്ന ജ്യോതിര്‍മയി സിക്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് 50കാരിയായ ജ്യോതിര്‍മയി സിക്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

2004 ല്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി നേതാവ് സത്യബ്രത മുഖര്‍ജിയെ പരാജയപ്പെടുത്തിയാണ് ജ്യോതിര്‍മയി സിക്ദര്‍ ലോക്‌സഭയിലെത്തിയത്.എന്നാല്‍ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ടു.

അതിനുശേഷം സി.പി.എം സംസ്ഥാന നേതാവെന്ന നിലയില്‍ ശക്തമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്ത്യക്ക് വേണ്ടി പല അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് മത്സരങ്ങളിലും ജ്യോതിര്‍മയി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Top