കുവൈറ്റ് മുൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് നാസർ അൽ സബാഹിന്‌ വിട

കുവൈറ്റ്‌ : കുവൈറ്റ് മുൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് നാസർ അൽ സബാഹ് അന്തരിച്ചു. ഉപപ്രധാനമന്തിയും പ്രതിരോധമന്തിയുമായി സേവനം ചെയ്തിട്ടുള്ള ഷെയ്ഖ് നാസർ രാജ്യത്തിൻ‌റെ വികസന, സാംസ്കാരിക,വ്യാപാര മേഖലയുടെ വളർച്ചക്കായി ഒട്ടേറെ സംഭാവന നൽകിയ വ്യക്തിത്വമാണ്. ആസൂത്രണ-വികസന ഉന്നതാധികാര സമിതി മേധാവി, ആധുനിക കുവൈത്തിന്റെ അടയാളമായി മാറാനിരിക്കുന്ന സിൽക്ക് സിറ്റി- ബുബ്‌യാൻ ദ്വീപ് നിർമാണ പദ്ധതി മേധാവി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷെയ്ഖ് നാസർ പലതവണ കേരളത്തിലും സന്ദർശിച്ചിട്ടുണ്ട്. ചികിത്സാർഥം ന്യൂഡൽഹിയിൽ എത്തിയിരുന്ന അമീർ ഷെയ്ഖ് സബാഹ് അൽ ജാബർ അൽ സബാഹ് കേരളവും സന്ദർശിക്കാൻ പരിപാടിയിട്ടുരുന്നതിനാൽ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് നാസർ അവസാനം കേരളം സന്ദർശിച്ചത്.

Top