തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​ സോ​വ​ന്‍ ചാ​റ്റ​ര്‍​ജി ബി​ജെ​പി​യി​ല്‍

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ കോല്‍ക്കത്ത മേയറുമായ സോവന്‍ ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, മുന്‍ കേന്ദ്രമന്ത്രി മുകള്‍ റോയി എന്നിവരുടെ സാന്നിധ്യത്തിലാണ് സോവന്‍ ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 30 സീറ്റില്‍ കൂടുതല്‍ ജയിക്കില്ലെന്ന് സോവന്‍ ചാറ്റര്‍ജി ആരോപിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയത്തില്‍ താത്പര്യം തോന്നിയാണ് ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നതെന്ന് മുകള്‍ റോയി അറിയിച്ചു.

Top