മുന്‍ സന്തോഷ് ട്രോഫി താരം കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുന്‍ സന്തോഷ് ട്രോഫി താരം കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് സ്വദേശി ധന്‍രാജ് (39) ആണ്. കൡക്കിടെ മരിച്ചത്. മത്സരത്തിനിടെ കുഴഞ്ഞുവീണ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല. മൃതദേഹം ഇന്ന് പെരിന്തല്‍മണ്ണയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

പെരിന്തല്‍മണ്ണയില്‍ വച്ച് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് ധന്‍രാജ് കുഴഞ്ഞുവീണത്. ശാസ്ത മെഡിക്കല്‍സ് തൃശൂരിനെതിരായ മത്സരത്തില്‍ എഫ്‌സി പെരിന്തല്‍മണ്ണക്ക് വേണ്ടി കളിക്കുകയായിരുന്നു ധന്‍രാജ്. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ധന്‍രാജ് ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്.

ഇന്ത്യയിലെ പ്രമുഖ ക്ലബുകളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് ക്ലബുകള്‍ക്ക് വേണ്ടി ധന്‍രാജം കളിച്ചിട്ടുണ്ട്. 2004ല്‍ വിവ കേരള രൂപീകരിച്ചപ്പോള്‍ ധന്‍രാജ് ടീമിലുണ്ടായിരുന്നു. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് വേണ്ടിയും ധന്‍രാജ് കളിച്ചിട്ടുണ്ട്.

Top