മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍ഡര്‍ കോസ്റ്റ ഇനി പോളണ്ടില്‍

ഐ എസ് എല്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്ന സെന്റര്‍ ബാക്ക് കോസ്റ്റ പോളണ്ടിലേക്ക് കൂടുമാറി. പോളണ്ട് ക്ലബായ പോഡ്‌ബെസ്‌കിഡ്‌സി ബിയല്‍സ്‌കോബിയാന ആണ് കോസ്റ്റയെ സൈന്‍ ചെയ്തത്. പോളണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബാണ് പോഡ്‌ബെസ്‌കിഡ്‌സി ബിയല്‍സ്‌കോബിയാന.

സിംബാബ്‌വെ ദേശീയ താരമായ കോസ്റ്റ സ്പാര്‍ട പരാഗ് പോലുള്ള വലിയ ക്ലബിനായി മുമ്പ് കളിച്ചിട്ടുണ്ട്. കോസ്റ്റ പുതിയ ക്ലബില്‍ എത്തിയിരിക്കുന്നത് ഒരു വര്‍ഷത്തെ കരാറിലാകും. കേരള ബ്ലാസ്‌റ്റേഴ്‌സ് കോസ്റ്റയെ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. കോസ്റ്റ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ വലിയ പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞില്ല. 16 മത്സരങ്ങള്‍ കളിച്ച കോസ്റ്റ രണ്ടു ഗോളുകള്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിനായി നേടിയത്.

Top