കനയ്യ കുമാറിന്റെ വാഹനത്തിന് നേരെ കല്ലേറ്; ആര്‍ക്കും പരിക്കില്ല

പറ്റ്‌ന: ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവും സിപിഐ നേതാവുമായ കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. നാലു ദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണ് ഇത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ച് സുപോള്‍ ജില്ലയില്‍നിന്നും സഹര്‍സയിലേക്കു മടങ്ങുകയായിരുന്നു കനയ്യ കുമാറിന്റെ വാഹനവ്യൂഹം.

പ്രാദേശിക ചന്തയിലൂടെ കടന്നുപോകുമ്പോള്‍ ഒരു സംഘമാളുകള്‍ വാഹനവ്യൂഹത്തിനു നേരെ കല്ലെറിയുകയായിരുന്നു. ചില്ലുകള്‍ തകര്‍ന്നും മറ്റും വാഹനങ്ങള്‍ക്കു നാശനഷ്ടമുണ്ടായി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണു പ്രാഥമിക നിഗമനം. ബിഹാറിലെ സരണ്‍ ജില്ലയിലെ കോപ ബസാറില്‍ ചപ്ര-സിവാന്‍ പാതയിലൂടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു നേരത്തെ ആക്രമണം.

Top