ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു

ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. നാരാ സിറ്റിയിൽ വെച്ചാണ് വെടിയേറ്റത്. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു അക്രമം. നെഞ്ചിൽ വെടിയേറ്റ ആബേയെ ആശുപത്രിയിലേക്ക് മാറ്റി.

ആബേയുടെ ഇടതുനെഞ്ചിലാണ് വെടിയേറ്റത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 ഓഗസ്റ്റിലാണ് ഷിൻസോ ആബെ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്.

Top