ശ്രീനഗര്‍ : ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. അനന്ത്‌നാഗ് ജില്ലയിലെ സംഗമില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം.
മെഹ്ബൂബയ്ക്ക് പരിക്കുകളില്ല. അതേസമയം, അംഗരക്ഷകരില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഒരു കറുത്ത സ്‌കോര്‍പിയോയിലായിരുന്നു മെഹ്ബൂബ സഞ്ചരിച്ചിരുന്നത്. ഈ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
PDP chief Mehbooba Mufti’s car met with an accident en route to Anantnag in J&K today. The former CM & her security officers escaped unhurt without any serious injuries: PDP Media Cell pic.twitter.com/k8R6VUTA3B
— ANI (@ANI) January 11, 2024
ഇടിയുടെ ആഘാതത്തില്‍ സ്‌കോര്‍പിയോയുടെ മുന്‍വശത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തിന്റെ ചിത്രങ്ങള്‍ പുറത്തെത്തി. ഖാനാബാലില്‍ തീപ്പിടിത്തത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു മെഹ്ബൂബ. വാഹനം അപകടത്തില്‍പ്പെട്ടുവെങ്കിലും നേരത്തെ നിശ്ചയിച്ചതനുസരിച്ച് മെഹ്ബൂബ സന്ദര്‍ശനത്തിനായി പോയി.