ബലാത്സംഗം ചെയ്തിട്ടില്ല, സ്പര്‍ശിച്ചതേ ഉള്ളൂ; ആസാറാമിനെ പിന്തുണച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: പതിനാറുകാരിയെ ബലാത്സംഗം ചെയ്തതിന് കോടതി ജീവപര്യന്തം തടവിന് വിധിച്ച വിവാദസന്യാസി ആസാറാം ബാപ്പുവിന് പിന്തുണയുമായി ഇസ്രത്ത് ജഹാന്‍ കേസില്‍ പ്രതിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ രംഗത്ത്.

മുന്‍ ഐപിഎസ് ഉദ്യാഗസ്ഥന്‍ ഡിജി വന്‍സാരയാണ് ആസാറാം ബാപ്പുവിനെ പിന്തുണച്ച് രംഗത്തെത്തിയത്. ആസാറാം ബലാത്സംഗം ചെയ്തിട്ടില്ല. കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മോശമായ രീതിയില്‍ സ്പര്‍ശിച്ചു എന്ന് മാത്രമാണെന്നുമാണ് വന്‍സാരയുടെ വാദം.

ജോധ്പൂര്‍ കോടതി വിധിയെ മാനിക്കുന്നു. പക്ഷേ അദ്ദേഹത്തെ ബലാത്സംഗ കേസില്‍ ശിക്ഷിച്ചത് ശരിയായ നടിപടിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എഫ് ഐ ആറിന്റെ പകര്‍പ്പുമായിട്ടാണ് അദ്ദേഹം മാധ്യമങ്ങളെ സമീപിച്ചത്. പീഡിപ്പിച്ചതായി പെണ്‍കുട്ടി ഒരിടത്തു പറയുന്നില്ലെന്നും മോശമായ രീതിയില്‍ സ്പര്‍ശിച്ചു എന്ന് മാത്രമാണ് എഫ് ഐ ആറിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. താനൊരു ആസാറാം അനുയായി ആണെന്നും വന്‍സാര വെളിപ്പെടുത്തി.

പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് ആസാറാമിനെതിരെയുള്ള കുറ്റം. 2013 ഓഗസ്റ്റ് 20നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. മധ്യപ്രദേശിലുള്ള ആശാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്നതിനിടെ, 2013 ഓഗസ്റ്റ് 15ന് ജോധ്പൂരിലെ ആശ്രമത്തിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.

Top