കസ്റ്റഡി മരണക്കേസ് ; സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ

ജാംനഗര്‍: 1990 ലെ കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. ജാംനഗര്‍ കോടതിയാണ് സഞ്ജീവ് ഭട്ടിനും മറ്റൊരു പൊലീസുകാരനായ പ്രവീണ്‍ സിംഗ് ജാലക്കുമെതിരെ ശിക്ഷ വിധിച്ചത്. ബിജെപി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് സഞ്ജീവ് ഭട്ട്.

ഗുജറാത്തില്‍ കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിനും മറ്റ് ആറു പൊലീസുകാര്‍ക്കുമെതിരെ സെഷന്‍സ് കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു. പ്രതികളുടെ എതിര്‍ ഹര്‍ജികള്‍ കോടതി തള്ളി. 2002ലെ ഗുജറാത്ത് കലാപങ്ങളില്‍ നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് ആരോപിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു.

ഒരു വര്‍ഗീയ സംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുക്കുകയും അതില്‍ ഒരാള്‍ മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ വാദം.

Top