മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ ഇനി ബാറ്റിങ് പരിശീലകന്‍

ക്രിക്കറ്റ് പരിശീലകനായി ആഭ്യന്തര ക്രിക്കറ്റിലെ ഇന്ത്യന്‍ ഇതിഹാസം വസീം ജാഫര്‍ ബംഗ്ലാദേശിലേക്ക്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ കീഴില്‍ ധാക്കയില്‍ പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റ് അക്കാദമിയില്‍ ബാറ്റിങ് പരിശീലകനായിട്ടാണ് ജാഫറിന്റെ നിയമനം. കഴിഞ്ഞ ധാക്ക പ്രീമിയര്‍ ലീഗില്‍ ജാഫര്‍ അബഹാനി ലിമിറ്റഡിന്റെ താരമായിരുന്നു.

കരാര്‍ പ്രകാരം വര്‍ഷത്തില്‍ ആറ് മാസം ജാഫര്‍ ബംഗ്ലാദേശില്‍ ചെലവഴിക്കണം. ദേശീയ ടീമിലെ താരങ്ങളെ കൂടാതെ ബംഗ്ലാദേശിന്റെ അണ്ടര്‍ 19 ടീം, എ ടീം എന്നിവരെയും ജാഫര്‍ പരിശീലിപ്പിക്കും.ജാഫര്‍ ഇന്ത്യക്കായി 31 ടെസ്റ്റും രണ്ട് ഏകദിനവും കളിച്ചിട്ടുണ്ട്.

Top