മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു

ബാംഗളുരു : മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബെംഗളൂരു ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ഉദ്യോഗസ്ഥനായ അദ്ദേഹം ജോലിക്കിടെയാണ് മരണപ്പെട്ടത്. മൃതദേഹം സ്വദേശമായ തൃശൂരിൽ എത്തിച്ചു. വിക്ടർ മഞ്ഞിലയ്ക്കു ശേഷം ഇന്ത്യൻ ക്രോസ്ബാറിനു കീഴിൽ നിന്ന മലയാളിയാണ് ഫ്രാൻസിസ് ഇഗ്നേഷ്യസ്.

മിസ്റ്റർ ഡിപ്പൻഡബിൾ എന്ന വിശേഷണത്തിനുടമയായിരുന്ന ഇദ്ദേഹം 1992ൽ കൊച്ചിയിലും ചെന്നൈയിലുമായി‍ സാവോ പോളോ ടീമിനെതിരെ നടന്ന രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്നു. കേരള പൊലീസിലാണ് ഫ്രാൻസിസ് ആദ്യ കളിച്ചത്. പിന്നീട് ഐടിഐയിലേക്ക് മാറി. ഐടിഐയ്ക്കു വേണ്ടി 2000 വരെ കളിച്ച അദ്ദേഹം ഫെഡറേഷൻ കപ്പ്, ഡ്യുറാൻഡ് കപ്പ്, സിക്കിം ഗോൾഡ് കപ്പ്, ഭൂട്ടാൻ കിങ് കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ ഗോൾവല സംരക്ഷിച്ചു.

Top