ശ്രീശാന്തിന്റെ പുതിയ മറാത്തി ചിത്രം ‘മുംബൈ വടാ പാവ്’ ഒരുങ്ങുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മറാത്തി ചിത്രത്തില്‍ നായകനാകുന്നു എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ‘മുംബൈ വടാ പാവ്’ എന്ന ചിത്രത്തിലാണ്‌ ശ്രീശാന്ത് നായകനായി എത്തുന്നത്.

താരത്തിനൊപ്പം ചിത്രത്തില്‍ മറാത്തി സിനിമയിലെ പ്രമുഖ താരങ്ങളും ഉണ്ടാകുമെന്നാണ് വിവരം. പി കെ അശോകനും മെഹറലി പോയിലുങ്ങല്‍ ഇസ്മയിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രമേയത്തിനെക്കുറിച്ചോ മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കും എന്നൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Top