തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള കഴിവാണ് കൊഹ്‌ലിയുടെ വിജയം ; സുനില്‍ ഗവാസ്‌കര്‍

ന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ മികച്ച പ്രകടനത്തെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള കഴിവാണ് കൊഹ്‌ലിയുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്ന് ഗവാസ്‌കര്‍ പറയുന്നു.

ബാറ്റിങ്ങിലെ കൊഹ്‌ലിയുടെ സ്ഥിരത അത്ഭുതാവഹമാണെന്നും, ന്യൂസിലാന്റിനെതിരെ അദ്ദേഹം അനായാസം സെഞ്ച്വറി നേടി, എന്നാല്‍ ഓസിസിനെതിരെ അദ്ദേഹത്തിനത് സാധിച്ചില്ല, അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് അദ്ദേഹം കിവീസിനെതിരെ കളിച്ചതെന്നും സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു.

തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് അത് ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രമിക്കുന്നതാണ് വിരാടിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച താരം ഇതിനോടകം എത്തിപ്പിടിച്ച നേട്ടങ്ങള്‍ ചെറുതല്ല.

ന്യൂസിലാന്‍ഡിനെതിരായ അവസാന മത്സരത്തില്‍ 32-)മത് സെഞ്ച്വറിയാണ് താരം നേടിയത്.

ഏകദിനത്തില്‍ 9000 റണ്‍സെന്ന നേട്ടവും കൊഹ്‌ലി സ്വന്തമാക്കിയിരുന്നു.

Top