മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് ആപ്‌തെ അന്തരിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് ആപ്‌തെ (86) അന്തരിച്ചു. ഒക്ടോബര്‍ 5-ന് 87 വയസ് തികയാനിരിക്കെ, രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1950-കളില്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറായിരുന്നു മാധവ് ആപ്‌തെ. ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 542 റണ്‍സ് ആപ്‌തേ നേടിയിട്ടുണ്ട്. 163 റണ്‍സാണ് അദ്ദേഹത്തിന്റെ മികച്ച നേട്ടം. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 67 മത്സരങ്ങളില്‍നിന്ന് 3,336 റണ്‍സാണ് ആപ്‌തേ അടിച്ചു കൂട്ടിയത്.

Top