രവി ശാസ്ത്രിയെ പുറത്താക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതന്‍ ചൗഹാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിയെ പുറത്താക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതന്‍ ചൗഹാന്‍. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യന്‍ ടീം നടത്തിയ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ചൗഹാന്‍ ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് രവി ശാസ്ത്രിയെ പുറത്താക്കണമെന്നാണ് ചൗഹാന്റെ നിര്‍ദേശം. നവംബര്‍ മുതല്‍ ജനുവരി വരെ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

എന്നാല്‍, 1980 കളില്‍ വിദേശ പര്യടനം നടത്തിയ ടീമാണ് മികച്ചതെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ചൗഹാന്റെ നിലപാട്. ശാസ്ത്രിയെ ഉടന്‍ തന്നെ പുറത്താക്കണം. അദ്ദേഹം ഒരു മികച്ച ക്രിക്കറ്റ് കമന്ററാണ്, പരിശീലകനല്ലെന്നും ചൗഹാന്‍ വ്യക്തമാക്കി. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞേക്കുമെന്നും ചൗഹാന്‍ അഭിപ്രായപ്പെട്ടു.

Top