മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപ്പു നഡ്കര്‍നി അന്തരിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപ്പു നഡ്കര്‍നി(86) അന്തരിച്ചു. ക്രിക്കറ്റ് റെക്കോര്‍ഡ് പുസ്തകത്തില്‍ ഒട്ടേറെ തവണ കടന്നുകൂടിയ താരം ആയിരുന്നു ബാപ്പു നഡ്കര്‍നി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്ന് മരുമകന്‍ വിജയ് ഖേര്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം.

നഡ്കര്‍നിയുടെ വിയോഗത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, വസിം ജാഫര്‍, ഹര്‍ഷ ഭോഗ്ലെ തുടങ്ങിയവര്‍ അനുശോചനം അറിയിക്കുകയും ചെയ്തു.

ഇന്ത്യയ്ക്കുവേണ്ടി 41 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 1414 റണ്‍സ് നേടിയിട്ടുണ്ട്. 8 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഇടം കൈയന്‍ സ്പിന്‍ബൗളറും ഇടംകൈയന്‍ ബാറ്റ്സ്മാനുമായിരുന്നു നഡ്കര്‍നി.

Top