1983ലെ ഇതിഹാസ നായകന് ഇന്ന് അറുപതാം പിറന്നാള്‍

ചണ്ഡിഗഡ്: ഇന്ത്യയെ ആദ്യമായി ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിടീച്ച എക്കാലത്തേയും മികച്ച നായകന്‍ കപില്‍ ദേവിന് ഇന്ന് അറുപതാം പിറന്നാള്‍. ഇന്ത്യയ്ക്ക് എക്കാലത്തെയും മികച്ച നേട്ടം സ്വന്തമാക്കിക്കൊടുത്ത ഇതിഹാസ നായകന്‍ 1959 ജനുവരി ആറിന് ചണ്ഡിഗഡിലാണ് ജനിച്ചത്.

കപിലിന്റെ നായകത്വത്തിലാണ് 1983ല്‍ വെസ്റ്റ് ഇന്‍ഡീസിനെ തറപറ്റിച്ച് ഇന്ത്യന്‍ താരങ്ങള്‍ ലോകകിരീടം ഇന്ത്യയിലെത്തിച്ചത്. ലോകകപ്പ് സെമി പോരാട്ടത്തില്‍ സിംബാബ്‌വേയ്‌ക്കെതിരെ കപില്‍ നേടിയ 175 റണ്‍സ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

131 ടെസ്റ്റില്‍ 434 വിക്കറ്റും 5248 റണ്‍സും 225 ഏകദിനത്തില്‍ 253 വിക്കറ്റും 3783 റണ്‍സും കപില്‍ നേടിയിട്ടുണ്ട്.

Top