Former ICC president Zaheer Abbas hopes international cricket will return to Pakistan

കറാച്ചി: പാക്കിസ്ഥാന്‍ ഹോം മത്സരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് മാറ്റണമെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ സഹീര്‍ അബ്ബാസിന്റെ നിര്‍ദേശം. യുഎഇയില്‍ പരമ്പര സംഘടപ്പിക്കുന്നതിനുള്ള ചെലവ് ഇരട്ടിയായി ഉയര്‍ന്നതിനാലും വരുമാനം കുറഞ്ഞതിനാലും ഹോം വേദി മാറ്റാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) ആലോചിക്കുന്നതിനിടെയാണ് അബ്ബാസിന്റെ നിര്‍ദേശം.

ഇംഗ്ലണ്ടിനൊപ്പം ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പിസിബിയുടെ പരിഗണയിലുള്ളത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇംഗ്ലീഷ് പിച്ചുകളിലെ സാഹചര്യങ്ങളുമായാണ് പാക് ബാറ്റ്‌സമാന്‍മാര്‍ക്കും ബോളര്‍മാര്‍ക്കും എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ സാധിക്കുകയെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ പാക്കിസ്ഥാന് ടീമിന് നിരവധി ആരാധകരുണ്ട്. എന്നാല്‍ ഏഷ്യന്‍ സാഹചര്യങ്ങളും സ്ലോ വിക്കറ്റുകളും മൂലം ബംഗ്ലാദേശ് യോജിച്ച് വേദിയാവില്ല. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ദക്ഷിണാഫ്രിക്കയേക്കാള്‍ മികച്ചതാകുമെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു.

Top