കണ്ണന്‍ ഗോപിനാഥിനെ മോചിപ്പിച്ചു; ഉത്തര്‍ പ്രദേശ് അതിര്‍ത്തികടത്തും

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത മുന്‍ മലയാളി ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെ മോചിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അലിഗഡ് സര്‍വ്വകലാശാലയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തപ്പോളാണ് കണ്ണന്‍ ഗോപിനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്ത. 10 മണിക്കൂറിന് ശേഷമാണ് വിട്ടയക്കുന്നത്. കണ്ണന്‍ ഗോപിനാഥിനെ പൊലീസ് ഉത്തര്‍ പ്രദേശ് അതിര്‍ത്തികടത്തിവിടുമെന്നാണ് വ്യക്തമാകുന്നത്.

അലിഗഡ് സര്‍വ്വകലാശാലയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥിനെ യാത്രമാധ്യേ ആഗ്രയില്‍ വച്ചാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്. അലിഗഡില്‍ പ്രവേശിക്കരുതെന്ന മജിസ്‌ട്രേറ്റ് ഉത്തരവ് നിലവിലുണ്ടായിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുക്കുമെന്ന് കണ്ണന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ആഗ്രയില്‍ വച്ച് കസ്റ്റഡിയിലെടുത്ത കണ്ണന്‍ ഗോപിനാഥിനെ പൊലീസ് പിന്നീട് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു.

Top