ഹരിയാനയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു

ചണ്ഡിഗഡ്: ഹരിയാന നിയമസഭയില്‍ പുതിയ മുഖ്യമന്ത്രി നായബ് സിങ് സൈനി വിശ്വാസ വോട്ട് നേടിയതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. പാര്‍ട്ടി നല്‍കുന്ന പുതിയ എന്ത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയാറാണെന്ന് അദ്ദേഹം അറിയിച്ചു കൊണ്ടാണ് രാജിവച്ചത്. കര്‍ണാല്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ആയ ഖട്ടര്‍, ഇതേ സീറ്റില്‍ ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം.

2014 മുതല്‍ കര്‍ണാലില്‍ നിന്നുള്ള എംഎല്‍എയാണ് ഖട്ടര്‍. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനായി രാജി വൈകിപ്പിക്കുകയായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസം ബിജെപി – ജെജെപി സഖ്യത്തില്‍ വിള്ളല്‍ വീണതോടെയാണ് ഖട്ടര്‍ മുഖ്യമന്ത്രി പദം രാജിവച്ചത്.

Top